ലോക്ക് ഡൗണ്‍: കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ റെഡ് സോണില്‍

തിരുവനന്തപുരം: രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച്‌ സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളാക്കി തിരിക്കാന്‍ മന്ത്രിഭായോഗം തീരുമാനിച്ചു. കാസര്‍കോട്​, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്സോണ്‍ മേഖലയായി മാറും. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.

രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്. വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം . മറ്റ് എട്ടു ജില്ലകളെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തും . സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കും.

ഇളവുകളുടെ കാര്യത്തില്‍ കേന്ദ്രനിര്‍ദേശം പാലിക്കാന്‍ തീരുമാനമായി. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവുകള്‍ മാത്രമായിരിക്കും നല്‍കുക. കാര്‍ഷിക, കയര്‍, മത്സ്യമേഖകളില്‍ ഇളവുകള്‍ നല്‍കും.

ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ മേഖലയ്ക്ക് ഇളവ് അനുവദിക്കുക. പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച്‌ ഓഫീസുകള്‍ പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഇരുപതിനു ശേഷം മാത്രമായിരിക്കും ഇളവുകള്‍ നല്‍കുക.

 

error: Content is protected !!