സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന്‍ തുടങ്ങും

തിരുവനന്തപുരംലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന്‍ മുതല്‍ തുടങ്ങുമെന്ന് ഭക്ഷ്യ – പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. 17 ഇനങ്ങള്‍ അടങ്ങിയതാണ് പലവ്യഞ്ജന കിറ്റ്.

പയര്‍, പഞ്ചസാര, ചായപ്പൊടി, ചെറുപയര്‍, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. എ എ വൈ വിഭാഗത്തിലെ ട്രൈബല്‍ വിഭാഗത്തിനാണ് ആദ്യം വിതരണം ചെയ്യുക. അതിന് ശേഷം മുഴുവന്‍ മറ്റുള്ള എ എ വൈ വിഭാഗത്തിന് വിതരണം നടക്കും.

റേഷന്‍ കടകള്‍ വഴിയാണ് വിതരണം നടക്കുക. കിറ്റ് വിതരണത്തിന്റെ ഭാഗമായി ഇന്ന് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മുഴുവന്‍ എ എ വൈ കിറ്റുകളും ( 5.95 ലക്ഷം) കിറ്റ് വിതരണം ചെയ്തതിന് ശേഷം മുന്‍ഗണന (പിങ്ക് കാര്‍ഡ്) കുടുംബങ്ങള്‍ക്ക് (31 ലക്ഷം) കിറ്റ് വിതരണം ചെയ്യും. പിന്നീട് നീല വെള്ള കാര്‍ഡുകള്‍ക്ക് എന്ന തോതില്‍ വിതരണം നടക്കും.

error: Content is protected !!