കൊവിഡ് 19: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സിറ്റിംഗ് എംഎല്‍എമാരായിരുന്ന തോമസ് ചാണ്ടിയുടെയും എന്‍.വിജയന്‍ പിള്ളയുടെയും മരണത്തെ തുടര്‍ന്ന് നടത്തേണ്ടിയിരുന്ന കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ മേയ് അവസാന വാരത്തോടെയോ ജൂണ്‍ ആദ്യമോ നടത്തണം. അതിന് ഈ മാസം അവസാനമോ മെയ് ആദ്യമോ എങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കണം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്.
മെയ് മൂന്നിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഇതിനു മുന്‍പായി രാഷ്ട്രീയ കക്ഷികളുമായി ഇക്കാര്യത്തില്‍ ആലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.