കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ തുടരും. ഏപ്രില്‍ അവസാനം വരെ ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അന്തിമതീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമെന്നും യെദിയൂരപ്പ അറിയിച്ചു.
അതേസമയം, കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി സ്വദേശിയായ 65 കാരനാണ് മരിച്ചത്. സംസ്ഥാനത്ത് 181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.