കൊവിഡ് 19: കര്‍ണാടകയില്‍ 12 മരണം

ബെംഗളൂരു: ബെംഗളൂരു: കര്‍ണാടകത്തില്‍ കൊവിഡ് മരണം പന്ത്രണ്ടായി. ബെംഗളൂരുവും മൈസൂരുവും ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളാണ് തീവ്രബാധിതം. ബെംഗളൂരു നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വിലക്കും. ഓണ്‍ലൈനായി അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കാനാണ് നീക്കം.

സംസ്ഥാനത്ത് ഇന്നലെ പത്തൊന്‍പത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്. വടക്കന്‍ കര്‍ണാടകത്തിലെ വിജയപുര, ബെലഗാവി, ബാഗല്‍കോട്ട്, കലബുറഗി ജില്ലകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ബാധിച്ചവരുമായി സമ്ബര്‍ക്കപ്പട്ടികയിലുളളവരാണ് ഇവിടെ ഭൂരിഭാഗവും. ഗുരുതരാവസ്ഥയിലാണ് മിക്ക രോഗികളും ഇവിടങ്ങളില്‍ ആശുപത്രിയിലെത്തുന്നത്.

error: Content is protected !!