കൊവിഡ് 19: ചികിത്സയില്‍ കഴിയുന്ന മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം

കണ്ണൂര്‍: കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മാഹിയിലും കണ്ണൂര്‍ ജില്ലയിലുമായി ഇയാള്‍ നൂറു കണക്കിന് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുമുണ്ട്.
മതചടങ്ങുകളിലും കല്യാണത്തിലുമടക്കം നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനാല്‍ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ അതീവ ദുഷ്കരമാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.