കോവിഡ് ചികില്‍സ:കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന് അഭിനന്ദനം

കണ്ണൂർ : ജില്ലയില്‍ കോവിഡ് 19 ബാധിതരായ രോഗികള്‍ക്ക് മികച്ച ചികില്‍സയൊരുക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം അഭിനന്ദിച്ചു. ജില്ലയില്‍ ഇതിനകം കൊറോണ ബാധിച്ച് ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 26 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിക്കൊണ്ടാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഒരു രോഗിയാണ് ഇന്നലെ (ബുധനാഴ്ച) വീട്ടിലേക്കു മടങ്ങിയത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 26 ആയി. ജില്ലാ ആശുപത്രി-5, തലശ്ശേരി ജനറല്‍ ആശുപത്രി-10, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം-8, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ്-3 എന്നിങ്ങനെയാണ് ആശുപത്രി വിട്ടവരുടെ കണക്ക്. നിലവില്‍ കൊറോണ ബാധിതരായ 30 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

error: Content is protected !!