കൊറോണ: അതിജീവനത്തിന് സര്‍ക്കാരിനൊപ്പം കലാകാരന്‍മാരും

കണ്ണൂർ : കോവിഡ് 19നെ പ്രതിരോധിക്കുന്നതിനും കൊറോണക്കാലത്തെ നമ്മുടെ നാടിന്റെ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനുമായി സര്‍ക്കാരിന് പിന്തുണ നല്‍കാനായി കേരള ലളിതകലാ അക്കാദമി കലാകാരന്‍മാരില്‍ നിന്നും ചിത്രങ്ങള്‍/ശില്‍പങ്ങള്‍ സംഭാവനയായി സമാഹരിക്കുന്നു.

വീടുകളില്‍ കഴിയുന്ന കലാകാരന്‍മാര്‍ തങ്ങളുടെ ശേഖരത്തില്‍ ഉള്ളതോ പുതിയതായി രചിച്ചതോ ആയ ചിത്രം/ശില്‍പം, കുറഞ്ഞത് ഒന്നെങ്കിലും അക്കാദമിയെ ഏല്‍പിക്കാനാണ് അഭ്യര്‍ഥന. ചിത്രങ്ങളോടൊപ്പം ചിത്രകാരന്റെ പേര് വിലാസം, ഇ-മെയില്‍ അഡ്രസ്സ്, ഫോണ്‍ നമ്പര്‍, ബയോഡാറ്റ, ചിത്രത്തിന്റെ പേര്, മാധ്യമം, സൈസ്, നിർദ്ദേശിക്കുന്ന കുറഞ്ഞ വില എന്നിവ അടങ്ങിയ കുറിപ്പും ഉള്‍പ്പെടുത്തണം.

ഇത്തരത്തില്‍ സമാഹരിക്കുന്ന ചിത്രങ്ങളും/ശില്‍പങ്ങളും വില്‍പന നടത്തി ലഭിക്കുന്ന തുക പൂര്‍ണ്ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഏപ്രില്‍ 25നകം സൃഷ്ടികള്‍ സമാഹരിക്കുന്നതിന് ഉതകും വിധം വിവരം അറിയിക്കണം. കണ്ണൂര്‍ ജില്ലയില്‍ ഉള്ളവര്‍ എബി എന്‍. ജോസഫ് (9447065898) മായി ബന്ധപ്പെടണം.

error: Content is protected !!