ആശ്വസിക്കാം കണ്ണൂരിന് :ഇന്ന് കണ്ണൂരിൽ ആർക്കും കോവിഡ് പോസിറ്റീവ് ഇല്ല. ഫേസ് ബുക്കിൽ ആശ്വാസ കുറിപ്പെഴുതി ജില്ല കളക്ടർ

ഫേസ് ബുക്ക് പോസ്റ്റ്………

ഇന്ന് കണ്ണൂരിൽ ആർക്കും കോവിഡ് പോസറ്റീവ് ഇല്ല. നാല് പുതിയ ഹോട്ട് സ്പോട്ടുകൾ

എന്തായാലും കുറച്ചു കൂടി റിസൾട്ട് വരാനുണ്ട് എങ്കിലും ഒരു വലിയ നമ്പർ ഉണ്ടാകാൻ ഇനി സാദ്ധ്യത കാണുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പോസറ്റീവ് ആയവരുടെ ചില Contact കൾ, വിദേശത്തു നിന്നു വന്നവരുടെ ചില സാമ്പിളുകൾ എന്നിവയാണ് ഇനി വരാനുള്ളത് .

കണ്ണൂരിലെ രോഗബാധിതരിൽ 15% സ്ത്രീകളും 85% പുരുഷന്മാരും ആണ്. ഇവരുടെ പ്രായം പരിശോധിച്ചതിൽ 6 വയസ്സിനും 15 വയസ്സിനും ഇടയിൽ 4 പേരും 16നും 35നും ഇടയിൽ 55 പേരും 36 നും 59 നും ഇടയിൽ 43 പേരും 60നും 80 നും ഇടയിൽ 7 പേരും 81 നും 90 നും ഇടയിൽ 2 പേരും ഉണ്ട്. 72% ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ടെസ്റ്റ് ചെയ്തവരാണ് 32% മാണു ലക്ഷണങ്ങളോടെ പരിശോധനയ്ക്ക് വിധേയമായ വർ.വിദേശത്ത് നിന്നു വന്നവരിൽ കൂടുതലും Sales ജോലിയിലുള്ളവർ, സന്ദർശക വിസയിൽ പോയവർ, ബിസിനസ്സ് ആവശ്യങ്ങൾക്ക് പോയവർ എന്നിവരാണ് .സ്ത്രീകളിൽ ഭൂരിഭാഗവും വീട്ടമ്മമാരാണ് .

എല്ലാ പോസിറ്റിവ് കേസ്സുകളുടേയും Source കണ്ടെത്തിയിട്ടുണ്ട്. ഒരെണ്ണം ഒഴികെ വിദേശം ആന്നെന്നതും ഒരെണ്ണം മാത്രo നിസാമുദി നിൽ നിന്നുള്ളതാണെന്നതും കണ്ടെത്തിയിട്ടുണ്ട്.

ഇനി ആശുപത്രികളിൽ അവശേഷിക്കുന്നവർ എല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ….

പുതിയതായി നാല് പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.കതിരൂർ,ചെങ്ങളായി, കണിച്ചാർ,കോളയാട് എന്നിവയാണ്.

error: Content is protected !!