കണ്ണൂർ ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 12 -04 -2020 ) കോവിഡ് 19 സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിക്ക്

കണ്ണൂർ :ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 12) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മൂര്യാട് സ്വദേശിയായ 40കാരനിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. മാര്‍ച്ച് 17ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം, ഏപ്രില്‍ 10ന് സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു.

ജില്ലയില്‍ നിലവില്‍ 7836 പേര്‍ കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 9 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 31 പേരും 7734 പേര്‍ വീടുകളിലുമാണുള്ളത്. ഇതുവരെ 1189 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 902 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 824 എണ്ണം നെഗറ്റീവാണ്. 287 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!