സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍: നിരസിച്ച് കണ്ണന് ഗോപിനാഥന്
എറണാകുളം: സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുന്നതിനായി രാജി നല്കിയ കണ്ണന് ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും പ്രതികൂലഘട്ടങ്ങളില്‍ സര്‍ക്കാരിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ തയാറാണെന്നും കണ്ണന് ഗോപിനാഥന് ട്വീറ്റ് ചെയ്തു.
സര്‍ക്കാര്‍ തിരിച്ചെത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് സഹിതമാണ് കണ്ണന്റെ ട്വീറ്റ്. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി താന്‍ സേവനം ചെയ്യും. എന്നാല്‍ അതൊരു സാധാരണ പൗരനെന്ന നിലയില്‍ മാത്രമാകും, ഐഎഎസ് ഉദ്യോഗസ്ഥനായിട്ടല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രാജി സമര്‍പ്പിച്ചയാളാണ് കണ്ണന് ഗോപിനാഥന്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കണ്ണന് രാജിസമര്‍പ്പിച്ചത്. സര്‍വീസില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാജിവെച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കണ്ണന്റെ രാജി പരിഗണിച്ചിരുന്നില്ല.
Received a letter from the govt, asking me to re-join duties as IAS. While I extend all my services, in health, wealth and mind to the govt in this fight against covid-19 pandemic, it will be as a free & responsible citizen and not anymore as an IAS officer. 1/n pic.twitter.com/qlW0pBq1Ue
— Kannan Gopinathan (@naukarshah) April 9, 2020