കോവിഡിനെതിരെ ബോധവത്ക്കരണവുമായി ഇന്ത്യൻ സിനിമാ താരങ്ങൾ അണിനിരന്ന കോവിഡ് കാല ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു

കോവിഡിനെതിരെ ബോധവത്ക്കരണവുമായി ഇന്ത്യൻ സിനിമാ താരങ്ങൾ അണിനിരന്ന കോവിഡ് കാല ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ശരിയായ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ അണിനിരന്നിരിക്കുകയാണ്. അമിതാഭ ബച്ചന്‍, രജനീകാന്ത് അടക്കമുള്ള താരങ്ങള്‍ അഭിനയിച്ച ഈ ഷോര്‍ട്ട് ഫിലിം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു .
അമിതാഭ് ബച്ചൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, രൺബീർ കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, സൊനാലി കുൽക്കർണി, പ്രൊസെൻജിത് ചാറ്റർജി, ശിവ രാജ്‌കുമാർ, ദിൽജിത് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ രസകരമായ രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതാണ് ഈ വീഡിയോ.
പ്രസൂൺ പാണ്ഡെയാണ് ‘മേയ്ഡ് അറ്റ് ഹോം’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ തയാറാക്കിയിരിക്കുന്നത്. കല്യാൺ ജ്വല്ലേഴ്‌സും സോണി പിക്ചേഴ്സും ചേർന്നാണ് നിർമാണം. കൊറോണക്കാലത്ത് ജനങ്ങളിൽ കൃത്യമായ ബോധവത്കരണം സൃഷ്ടിക്കുക, സിനിമ മേഖലയിൽ ജോലിചെയ്യുന്ന ദിവസവേതനക്കാരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.