ആഗോള സാമ്പത്തിക നില താഴ്‍ന്നനിലയിലേക്ക് പതിക്കും: ഐഎംഎഫ്

വാ​ഷിം​ഗ്ട​ണ്‍: കൊ​വിഡ് മ​ഹാ​മാ​രി ഈ ​വ​ര്‍​ഷം ആ​ഗോ​ള സാ​മ്പത്തി​ക വ​ള​ര്‍​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്ന് ഐ​എം​എ​ഫ്. 1930 ക​ളി​ലെ മ​ഹാ​മാ​ന്ദ്യ​ത്തി​നു​ശേ​ഷം ലോ​കം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​കു​മി​തെ​ന്നും ഐ​എം​എ​ഫ് മേ​ധാ​വി ക്രി​സ്റ്റ​ലി​ന ജോ​ര്‍​ജി​വ പ​റ​ഞ്ഞു. ഐ​എം​ഫി​ന്‍റെ​യും ലോ​ക​ബാ​ങ്കി​ന്‍റെ​യും വാ​ര്‍​ഷി​ക യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ജോ​ര്‍​ജി​വ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങളും ലോക്ക് ഡൗണുമാണ് മാന്ദ്യത്തിന് കാരണമാകുന്നത്.

ബാങ്കിംഗ്, വ്യവസായം, നിര്‍മ്മാണം തുടങ്ങി എല്ലാ മേഖലകളിലും മാന്ദ്യം വലിയ രീതിയില്‍ പ്രതിസന്ധി ഏല്‍പ്പിക്കും. വികസിത രാജ്യങ്ങളെയും പ്രധാന വിപണികളെയുമാവും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.ഐഎംഎഫ് അംഗങ്ങളായ 170 രാജ്യങ്ങള്‍ക്കും കൊറോണ മൂലം വലിയ തിരിച്ചടിയാണ് നേരിട്ടതെന്നും 2021 ല്‍ മാത്രമാവും നേരിയ തോതിലെങ്കിലും ഇതിനെ മറികടക്കാനാവുക ഉള്ളുവെന്നും ക്രിസ്റ്റലിന പറഞ്ഞു.

സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് ലോക വ്യാപകമായി ജോലി സമയത്തില്‍ 6.7 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ഈ വര്‍ഷം 195 മില്യണ്‍ ആളുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

error: Content is protected !!