സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സ് സൃ​ഷ്ടി​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം പി​ടി​ക്കു​വാ​നു​ള്ള സംസ്ഥാന സർക്കാരിന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി. ഏ​പ്രി​ല്‍ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള അ​ഞ്ച് മാ​സം ആ​റ് ദി​വ​സ​ത്തെ ശ​മ്പ​ള​മാ​ണ് പി​ടി​ക്കു​ന്ന​ത്.

ഈ ​തു​ക പ്ര​ത്യേ​ക ട്ര​ഷ​റി സേ​വിം​ഗ്‌​സ് അ​ക്കൗ​ണ്ടി​ലാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും ശ​മ്പ​ള​ത്തി​ല്‍ നി​ന്നും 30 ശ​ത​മാ​നം പി​ടി​ക്കും. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ആ​ണ് ഈ ​നി​ര്‍​ദേ​ശം പ​റ​ഞ്ഞ​ത്.

error: Content is protected !!