നടൻ മോ​ഹ​ൻ​ലാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്നു വാ​ർ​ത്ത; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

 

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്ന് വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് പാ​ഡി സ്വ​ദേ​ശി സ​മീ​ർ ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി കെ ​സ​ഞ്ജ​യ്കു​മാ​ർ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​വി​ഡ് വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​ഐ​പി​ക​ളെ​യും സെ​ലി​ബ്രി​റ്റി​ക​ളെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​നും, പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഐ​പി​സി 469, സി​ഐ​ടി 66, ദു​ര​ന്ത നി​വാ​ര​ണ 54 നി​യ​മ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും മാ​ർ​ച്ച് 31 രാ​ത്രി മു​ത​ലാ​ണ് ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

error: Content is protected !!