കണ്ണൂർ കലക്ടറേറ്റില്‍ കൊറോണ ഡിസ്ഇന്‍ഫക്ഷന്‍ ടണല്‍ സ്ഥാപിച്ചു

കണ്ണൂർ: കലക്ടറേറ്റില്‍ കൊറോണ ഡിസ്ഇന്‍ഫക്ഷന്‍ ടണല്‍ സ്ഥാപിച്ചു. ക്ലോറിന്‍ മിശ്രിതമാണ് അണുവിമുക്തമാക്കാന്‍ ടണലില്‍ ഉപയോഗിക്കുന്നത്. കലക്ടറേറ്റിലും, തലശ്ശേരിയിലും, കണ്ണൂര്‍ മാര്‍ക്കറ്റിലുമായി ജില്ലയില്‍ മൂന്നിടത്താണ് ടണല്‍ സ്ഥാപിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ടുപയോഗിച്ചാണ് ടണല്‍ നിര്‍മിക്കുന്നത്. എ ഡി എം ഇ പി മേഴ്സി, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!