കൊവിഡ് 19: ധാരാവി അടച്ചിടുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍

മുംബൈ: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം. 13 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

രണ്ടു പേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ധാരാവിയില്‍ രോഗം പടര്‍ന്ന് പിടിച്ചാല്‍ അത് നിയന്ത്രിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതേ തുടര്‍ന്നാണ് ഇവിടം പൂര്‍ണ്ണമായി അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിച്ചത്.

ഒരാഴ്ചക്കിടെ രണ്ട് മരണവും രോഗബാധിതരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണ് പത്ത് ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവി അടയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

error: Content is protected !!