പുറത്തിറങ്ങുന്ന എല്ലാവർക്കും മാസ്ക് നിർബന്ധമാക്കി ഡൽഹി സർക്കാർ

ഡൽഹി : കോവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കാൻ ജനങ്ങൾ പുറത്തിറങ്ങുന്പോൾ ഫെയ്സ് മാസ്ക് ധരിക്കണമെന്ന് നിർബന്ധമാക്കി ഡൽഹി സർക്കാർ. മാസ്ക് ധരിക്കുന്നത് കൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായി കുറയ്ക്കുമെന്നും ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
വീട്ടിൽനിന്ന് പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. തുണികൊണ്ടുള്ള മാസ്ക്കായാലും ഉപയോഗിച്ചാൽ മതിയെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ 20 ഹോട്ട് സ്പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവിടങ്ങളിൽ ആളുകൾക്ക് പുറത്തേക്കോ അകത്തേക്കോ പ്രവേശനം ഉണ്ടായിരിക്കില്ലെന്നും സർക്കാർ അറിയിച്ചു.