കോവിഡ് 19 : മാഹി സ്വദേശി മരിച്ചു.

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ചെറുകല്ലായി സ്വദേശി പി മെഹറൂഫ് ആണ് മരിച്ചത്. പരിയാരം ഗവ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

രണ്ടാഴ്ച മുൻപാണ് പനി ബാധിച്ച് ഇദ്ദേഹത്തെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 26 നാണ് തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയത്. പിന്നീട് 29 നും 30 നും ഇദ്ദേഹത്തിന് ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. ആറാം തീയതി നില കൂടുതൽ വഷളായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസമായി പരിയാരത്ത് ചികിത്സയിലായിരുന്നു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്നു.

എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാഹിയിൽ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗൺ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാൽ ആർക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരിൽ ഇതുവരെ 65 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

error: Content is protected !!