കോവിഡ് 19 : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51 മരണം

ഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 51 മരണം. 1594 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം മുപ്പതിനായിരത്തിനടുത്തെത്തി. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 23 ശതമാനത്തിലധികമായി.
അതേസമയം കോവിഡ് ബാധിച്ച രോഗികളിൽ പ്ലാസ്മ തെറാപ്പി ചെയ്യരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അതിനിടെ ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന സി.ആ൪.പി.എഫ് ജവാന്‍ മരിച്ചു. ഐ.സി.എം.ആ൪ നടത്തുന്ന പഠനം പൂ൪ത്തിയാകുന്നത് വരെ ചികിത്സക്കായി പ്ലാസ്മ തെറാപ്പി ചെയ്യരുത്. മാ൪ഗനി൪ദേശമനുസരിച്ച് തെറാപ്പി ചെയ്തില്ലെങ്കിൽ ജീവൻ അപടകത്തിലായേക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പരിശോധന കിറ്റുകളുടെ നി൪മാണത്തിനുള്ള ശ്രമങ്ങൾ ഊ൪ജിതമാക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. അതിനിടെ കോവിഡ് മൂലം ഡൽഹിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സി.ആ൪.പി.എഫ് ജവാൻ അന്തരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51 മരണവും 1594 കോവിഡ് കേസുകളുമാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 23.5 % മായി ഉയ൪ന്നിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ മന്ത്രാലയം നിബന്ധനകൾ പുറത്തിറക്കി. ഗുജറാത്തിലെ സൂറത്തിൽ വീണ്ടും പ്രതിഷോധവുമായി തൊഴിലാളികൾ തടിച്ചുകൂടി. സൂറത്തിലെ ഡയമണ്ട് കമ്പനിയിലെ തൊഴിലാളികളാണ് പ്രതിഷേധിച്ചത്. കല്ലേറുമുണ്ടായി.
ഡൽഹിയിൽ മരണം 54 ആയി. രോഗബാധിതർ 3108 കവിഞ്ഞു. രാജസ്ഥാനിൽ ഇന്ന് മാത്രം 73 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജാ൪ഖണ്ഡിലെ റാഞ്ചിയിൽ 15 ഇടങ്ങൾ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. സുപ്രീം കോടതി ജീവനക്കാരനും സൗത്ത് വെസ്റ്റ് ഡൽഹി ജില്ല മജിസ്ട്രേറ്റിന്റെ പേഴ്സണൽ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ നീതി അയോഗ് കെട്ടിടം സീൽ ചെയ്തു.
പ്ലംബർ, ഇലക്ട്രീഷ്യൻ, വെറ്റിനറി ഡോക്ടർമാർ എന്നിവർക്ക് അടച്ചുപൂട്ടലിൽ നിന്ന് ഇളവ് നൽകാൻ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി തീരുമാനിച്ചു. കോവിഡ് 19 മൂലം ജീവൻ നഷ്ടപ്പെട്ട ജീവനക്കാ൪ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തീരുമാനിച്ചു.