സൗദിയില്‍ ഇന്ന് ആറ് മരണങ്ങളും 472 പുതിയ കോവിഡ് കേസുകളും: 44 പേര്‍ക്ക് രോഗമുക്തി

സൗദി: സൗദിയില്‍ കോവിഡ് 19 ബാധിച്ച് കൂടി മരിച്ചു. 472 പേര്‍ക്കാണ് ഇന്ന് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4934 ഉം മരണം 65 ഉം ആയി. ഇന്ന് 44 പേര്‍ക്ക് കൂടി രോഗമുക്തി ആയതോടെ ആകെ എണ്ണം 805 ആയി. റിയാദിലും മക്കയിലും മദീനയിലുമാണ് ഇന്ന് രോഗികള്‍ വര്‍ധിച്ചത്. മദീനയിലാണ് ഇന്ന് മൂന്ന് മരണം. ഇതിലൊരാള്‍ ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ജിദ്ദ, മക്ക, ഖതീഫ് എന്നിവിടങ്ങളില്‍ ഓരോ മരണവും ഇന്ന് സ്ഥിരീകരിച്ചു.

റിയാദില്‍ ഇന്ന് 118, മക്കയില്‍113, മക്കയില്‍ 95, ജിദ്ദയില്‍ 80, തബൂക്കില്‍ 22, അരാറിലും ഖുലൈസിലും താഇഫിലും എട്ട് വീതം, ഹുഫൂഫില്‍ ഏഴ്, ഖമീസ് മുശൈത്തില്‍ അഞ്ച്, ബുറൈദയില്‍ രണ്ടും കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു. ഇതര ഭാഗങ്ങളില്‍ ഓരോ കേസ് വീതം ഉണ്ട്.

error: Content is protected !!