അമേരിക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

അമേരിക്കയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവല്ല സ്വദേശി ഏലിയാമ്മ ജോസഫാണ് ന്യൂയോർക്കിൽ മരിച്ചത്. ഭർത്താവ് കെ.ജെ ജോസഫ്, ഇദ്ദേഹത്തിന്റെ സഹോദരൻ ഈപ്പൻ ജോസഫ് എന്നിവരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു.

ഈപ്പന്‍ ജോസഫ് ഈ മാസം ആദ്യവും കെ.ജെ ജോസഫ് കഴിഞ്ഞയാഴ്ചയുമാണ് കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്. ഏലിയാമ്മയുടെയും ജോസഫിന്‍റെയും രണ്ട് മക്കളും കോവിഡ് ബാധിച്ച് അമേരിക്കയില്‍ ചികിത്സയിലാണ്. 40 വര്‍ഷമായി ഇവര്‍ അമേരിക്കയിലാണ് താമസം.

error: Content is protected !!