ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് പൗരൻമാരെ തിരിച്ചെത്തിക്കാൻ നാളെ മുതൽ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ

ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് പൗരൻമാരെ തിരിച്ചെത്തിക്കാൻ നാളെ മുതൽ സർവീസ് ആരംഭിക്കുമെന്ന് ഷാർജയിലെ ബജറ്റ് വിമാനകമ്പനിയായ എയർ അറേബ്യ അറിയിച്ചു. കോവിഡ് വ്യാപനത്തിനെതിരായ മുൻകരുതലിന്റെ ഭാഗമായി മാസ്കും, ഗ്ലൗസും ധരിച്ച് മാത്രമേ യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.

പ്രവാസികളെ തിരിച്ചെത്തിക്കാനും, കാർഗോ വിതരണത്തിനുമായി സർവീസ് നടത്തണമെന്ന യു എ ഇ അധികൃതരുടെ നിർദേശം പാലിക്കാൻ എയർ അറേബ്യ സന്നദ്ധമാണ്. ഇന്ത്യക്ക് പുറമെ, അഫ്ഗാനിസ്താൻ, ഇറാൻ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, സുഡാൻ, ഈജിപ്ത്, നേപ്പാൾ എന്നിവിടങ്ങളിലേക്കും പൗരൻമാരെ കൊണ്ടുപോകാനും കാർഗോ അയക്കാനും എയർ അറേബ്യ വിമാനങ്ങൾ ഈമാസം പറക്കുമെന്നും കമ്പനി അറിയിച്ചു.

error: Content is protected !!