സംസ്ഥാനത്തെ കോടതികള്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കോടതികള്‍ മറ്റന്നാള്‍ മുതല്‍ തുറക്കാന്‍ തീരുമാനമായി. റെഡ് സോണ്‍ മേഖലയായ 4 ജില്ലകളില്‍ കോടതി തുറക്കില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി. മൂന്നിലൊന്നു ജീവനക്കാരുമായാണ് കോടതികള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
റെഡ് സോണില്‍ ഉള്‍പ്പെടുന്ന നാലു ജില്ലകളിലെ കോടതികള്‍ തുറക്കില്ല. അതേസമയം, എറണാകുളം കൊല്ലം പത്തനംതിട്ട എന്നിവിടങ്ങളില്‍ ശനിയാഴ്ച കോടതികള്‍ തുറക്കും.