ചലച്ചിത്ര വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു

ചാലക്കുടി: മലയാള സിനിമയില്‍ വസ്​ത്രാലങ്കാര രംഗത്ത്​ നിറസാന്നിധ്യമായിരുന്ന വേലായുധന്‍ കീഴില്ലം അന്തരിച്ചു. 66 വയസായിരുന്നു. ചാലക്കുടിയിലായിരുന്നു അന്ത്യം.

പെരുമ്ബാവൂരിനടുത്ത്​ കീഴില്ലത്താണ്​ ജനനം. ചെറിയ പ്രായത്തില്‍ ചലചിത്ര രംഗത്തെത്തിയ ഇദ്ദേഹം നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1994 ല്‍ മാനത്തെ വെള്ളിത്തേര്​ എന്ന ചി​ത്രത്തിലൂടെ മികച്ച വസ്​ത്രാലങ്കാരകനുള്ള സംസ്​ഥാന പുരസ്​കാരം ലഭിച്ചു.

കെ.ജി. ജോര്‍ജി​​ന്‍റെ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ വസ്​ത്രാലങ്കാര സഹായിയായിട്ടായിരുന്നു തുടക്കം. സിദ്ദിഖി​ന്‍റെ ബിഗ്​ബ്രദര്‍ എന്ന ചിത്രത്തിലാണ്​ അവസാനമായി വസ്​ത്രാലങ്കാരം നിര്‍വഹിച്ചത്​.

error: Content is protected !!