കോമഡി താരം ഷാബുരാജ് അന്തരിച്ചു

ടെലിവിഷൻ കോമഡി താരം ഷാബുരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം മെഡിസിറ്റിയിൽ ചികിത്സയിലിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചായിരുന്നു മരണം.ഏഷ്യനെറ്റ് കോമഡി സ്റ്റാറിലൂടെ പ്രക്ഷകരെ കുടുകുടെ ചിരിപ്പിച്ച പ്രിയ താരം നിരവധി വേദികളിൽ ഹാസ്യ പരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.കോമഡി ഷോകളിൽ പെൺ വേഷണങ്ങളിൽ തിളങ്ങി നിന്ന അഭിനയ പ്രതിഭയായിരുന്നു ഷാബുരാജ്.