കോവിഡ് 19 പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി

ഡെൽഹി : കോവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി. സർക്കാർ ലാബുകൾക്ക് പുറമെ അംഗീകൃത സ്വകാര്യ ലാബുകൾക്കും കോവിഡ് പരിശോധന നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നു. എല്ലായിടത്തും പരിശോധന സൗജന്യമാക്കണമെന്നാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. NABL അംഗീകൃത ലാബിലോ WHO, ICMR എന്നിവ അംഗീകരിച്ച ഏജൻസിയിലോ മാത്രമേ പരിശോധനകൾ നടത്താവൂവെന്നും സുപ്രിംകോടതി വ്യക്തമാക്കി. കോവിഡ് പരിശോധന സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 31 ന് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഈ ഇടക്കാല ഉത്തരവ്.

error: Content is protected !!