ലോക്ക് ഡൗണ്‍ ചട്ട ലംഘനം: അടൂര്‍ പ്രകാശ് എംപിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: അടൂര്‍ പ്രകാശ് എം.പിക്കെതിരെ കേസ്. നെടുമങ്ങാട് കോടതി സമുച്ചയത്തില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. പരിപാടിയില്‍ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തെന്നാണ് പൊലീസ് പറയുന്നത്. അ‌ഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിനാണ് കേസ്.

അതേസമയം താന്‍ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അടൂര്‍ പ്രകാശ് എം.പി ആരോപിച്ചു.

error: Content is protected !!