വാര്‍ഡ്​ വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന്​ മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. മന്ത്രിമാരുടെയും എംഎല്‍എമാരുടേയും ശമ്ബളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ അംഗീകരിച്ചു.

ഒക്ടോബറിലെ തെരഞ്ഞെടുപ്പിന്​ മുമ്പ്​ വാര്‍ഡ് വിഭജനം നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ നിയമം കൊണ്ട് വരികയും, ഡീ ലിമിറ്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. അതിനിടെയാണ്​ കോവിഡ്​ പിടിമുറുക്കുകയും വാര്‍ഡ്​ വിഭജന നടപടികള്‍ അവതാളത്തിലാവുകയും ചെയ്​തത്​.

വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനായി കൊണ്ടുവന്ന നിയമത്തിലാണ്​ ഓര്‍ഡിനന്‍സ്​ മുഖേന മാറ്റം വരുത്തിയത്​. 2015 ല്‍ വാര്‍ഡ്​ അടിസ്ഥാനത്തില്‍ തയാറാക്കിയ വോട്ടര്‍പട്ടിക പുതുക്കിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനായി കൊണ്ടു വന്ന ഉത്തരവ്​​ സ്​റ്റേ ചെയ്​ത ഹൈകോടതി വിധിക്കെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സും മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്​.

error: Content is protected !!