കൊവിഡ് 19: താന്‍ നിരീക്ഷണത്തില്‍ പോയിട്ടില്ലെന്ന് ബിജിമോള്‍ എം.എല്‍.എ

പീരുമേട്: ഏലപ്പാറയിലെ കോവിഡ് കേസുമായി ബന്ധപ്പെട്ട് താന്‍ നിരീക്ഷണത്തില്‍ പോയിട്ടില്ലെന്ന് ബിജിമോള്‍ എം.എല്‍.എ. നിലവില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട സാഹചര്യമില്ല. ഫേസ്ബുക്കിലൂടെയാണ് ബിജിമോള്‍ എം.എല്‍.എ ഇക്കാര്യം അറിയിച്ചത്.

മാധ്യമങ്ങള്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്നും നിലവിലെ സാഹചര്യത്തില്‍ ഞാന്‍ രോഗികള്‍ ആയിട്ട് നേരിട്ട് ബന്ധങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നിലവില്‍ നീരിക്ഷണത്തിലോ ക്വറാന്‍ടൈനിലോ അല്ല എന്നും ബിജിമോള്‍ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം ഏലപ്പാറയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയതെന്നാണ് നേരത്തെ മന്ത്രി എം.എം മണി പറഞ്ഞത്. ഡോക്ടറുമായി നേരിട്ട് ബന്ധമുണ്ടായിട്ടില്ലെന്നും ക്വാറന്‍റൈനില്‍ പോകേണ്ട കാര്യമില്ലെന്നും ബിജിമോള്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

അതേസമയം, നേരത്തേ എംഎല്‍എ നിരീക്ഷണത്തില്‍ ആണെന്ന് വ്യാപകമായി വാര്‍ത്തകള്‍ വന്നിരുന്നു. എംഎല്‍എ സ്വയം ക്വാറന്റൈനില്‍ പോയതായി ഇടുക്കി ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു.

error: Content is protected !!