ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടെന്ന് ഗതാഗതമന്ത്രി
വയനാട്:ജനങ്ങള്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്തുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന വ്യാപകമായി ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തുടര്‍ന്ന് പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് ശേഷം ഇത് സംബന്ധിച്ച തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാം സുരക്ഷിതമായെന്ന് ജനം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.