പിസ ഡെലിവറി ബോയിക്ക് കോവിഡ്: 72 കുടുംബങ്ങള്‍ നീരീക്ഷണത്തില്‍

ന്യൂഡല്‍ഹി: പിസ വിതരണ ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 72 കുടുംബങ്ങളെ ക്വാറന്റൈനിലാക്കി. ഇയാള്‍ പിസ വിതരണം ചെയ്‌തെന്ന് കണ്ടെത്തിയ 72 വീടുകളിലുള്ളവരെയാണ് നിലവില്‍ നിരീക്ഷണത്തിലാക്കിയത്.

ഏപ്രില്‍ 12 വരെയാണ്​ യുവാവ്​ ഹോം ഡെലിവറി നടത്തിയിട്ടുള്ളത്​.  ഇയാളുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന 20 ഡെലിവറി ഏജന്‍റുമാരെ ഛത്തര്‍പൂരിലെ ക്വാറ​ൈന്‍റന്‍ കേന്ദ്രത്തിലേക്ക്​ മാറ്റി.

കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട യുവാവ്​ വിദേശത്തോ സംസ്ഥാനത്തിന്​ പുറത്തോ യാത്ര ചെയ്​തിട്ടില്ല. ഇയാള്‍ ഭക്ഷണമെത്തിച്ച വീട്ടില്‍ നിന്നോ സമ്ബര്‍ക്കത്തില്‍ നിന്നോ ആകാം ​വൈറസ്​ ബാധയുണ്ടായതെന്നാണ്​ നിഗമനം.

ഡല്‍ഹിയില്‍ 1578 പേര്‍ക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. 30 പേര്‍ മരിക്കുകയും ചെയ്​തിരുന്നു.

error: Content is protected !!