കൊവിഡ് 19: ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗരില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. ജാംനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
ഏപ്രില്‍ അഞ്ചിനാണ് കുഞ്ഞിന് കോവിഡ് ബാധ സഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡില്‍ മരിച്ചു. വെല്ലൂര്‍ സിഎംസിയില്‍ ചികിത്സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇയാള്‍ക്ക് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് മരണം 8 ആയി. അതേ സമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
കഴിഞ്ഞ നാല് ദിവസവും തുടര്‍ച്ചയായി നൂറിലേറെ പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 64 ആയി. 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ജോലിക്ക് വരരുതെന്ന് മുംബൈ കോര്‍പ്പേറഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തിരിച്ചറിഞ്ഞവരിലെ 70 പേര്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.