എല്ലാ ദിവസവും മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒന്നിടവിട്ട ദിവസങ്ങളിൽ വാർത്താ സമ്മേളനമെന്ന രീതിക്ക് മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്നുവരെ എല്ലാ ദിവസവും മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പൊങ്ങച്ചം പറയാൻ വാർത്താ സമ്മേളനത്തിൽ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കോവിഡ് അവസ്ഥയിൽ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് എല്ലാ ദിവസവും ഉണ്ടായിരുന്ന വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിൽ വാർത്താ സമ്മേളനം എന്നായിരുന്നു തീരുമാനം.
നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ആറുമണിത്തള്ള് എന്നായിരുന്നു പ്രതിപക്ഷ യുവ എംഎൽഎമാരുടെ പരിഹാസം.