മാതമംഗലം വാഹനാപകടം: ഒരാള്‍ കൂടി മരിച്ചു. ഒരാളുടെ നില ഗുരുതരം.

കണ്ണൂര്‍: മാതമംഗലത്ത് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. നേരത്തെ ഓലമ്പാടിയിലെ മുഹമ്മദ് ഷഹീദ് ആയിരുന്നു മരിച്ചത്. പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിതിന്‍ മോഹനനാണ് ഇപ്പോള്‍ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു അപകടം


പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ജിഷ്ണുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരണപ്പെട്ട ജിതിന്‍ പെരിങ്ങോം ഗവ. കോളേജിലെ ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മാതമംഗത്ത് നിന്നും സ്വദേശമായ ഓലയമ്പാടിയിലേക്ക് പോകവെ വാഹനത്തെ മറി കടക്കുമ്പോള്‍ ടിപ്പറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

error: Content is protected !!