തിരഞ്ഞെടുപ്പ് ഫലം മുഖത്തേറ്റ അടി : പ്രകാശ് രാജ്

ലോക്‌സഭാ തെരഞ്ഞടുപ്പ് അന്തിമഫല സൂചനകൾ പുറത്തുവന്ന് തുടങ്ങിയിരിക്കുകയാണ്. അന്തിമ ഫലം കൃത്യമായി അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ ചൂടു പിടിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ പ്രകാശ് രാജ്. കര്‍ണാടകയിലെ ബെംഗലൂരു സെന്‍ട്രല്‍ മണ്ഡലത്തിൽ നിന്നാണ് പ്രകാശ് രാജ് മത്സരിച്ചത്. താൻ കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വോട്ടെണ്ണലിൻ്റെ ആദ്യഘട്ടം മുതല്‍ക്കെ തന്നെ പ്രകാശ് രാജിന് ലീഡ് നിലയിൽ കുറവുണ്ടായിരുന്നു. വോട്ടെണ്ണല്‍ മൂന്ന് റൗണ്ടോളം പിന്നിട്ടപ്പോഴും പ്രകാശ് രാജിൻ്റെ ലീഡ് നില ഉയരാതെ തുടരുകയായിരുന്നു. ഇതിൽ കുപിതനായ താരം പോളിങ് കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

പ്രകാശ് രാജിൻ്റെ എതിരാളികള്‍ ബി.ജെ.പിയുടെ പിഎസ് മോഹനും കോണ്‍ഗ്രസിൻ്റെ റിസ്വാന്‍ അഷ്‌റഫുമായിരുന്നു. റിസ്വാന്‍ അഷ്‌റഫിനാണ് ഇവിടെ മുൻഗണന. ബിജെപിയുടെ സിറ്റിങ് എംപി പിസി മോഹനെ പിന്നിലാക്കിയാണ് റിസ്വാന്‍ മുന്നേറുന്നത്. നിലവില്‍ പ്രകാശ് രാജിന് നേടാനായത് 12,000 വോട്ടുകള്‍ മാത്രമാണ്.

error: Content is protected !!