ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് സംഘപരിവാറും ! ; ആർ എസ് എസിൽ പുതിയ വിവാദം

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയില്‍ വീണ്ടും നിലപാട് മാറ്റി ഹിന്ദു ഐക്യവേദി. സ്ത്രീ പ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്റെ അഭിപ്രായമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു പറഞ്ഞു. ശബരിമല പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്ന റെഡി ടു വെയ്റ്റ് ക്യാംപയിന്‍ നേതാവ് പദ്മ പിള്ളയുടെ ആരോപണത്തിന് പിന്നാലെയാണ് ആര്‍വി ബാബുവിന്റെ പ്രതികരണം.ഒരു പോസ്റ്റിന് മറുപടി നല്‍കിയപ്പോഴാണ് ആര്‍വി ബാബു നിലപാട് വ്യക്തിയാക്കത്. ശബരിമല വിവാദം തുടങ്ങുന്നതിന്റെ മുമ്പ് സ്ത്രീപ്രവേശനം സ്വാഗതം ചെയ്ത ബിജെപി പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

ശബരിമല വിഷയത്തിലെടുത്ത നിലപാടുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നതിനിടയിലാണ് ആചാരാമാറ്റം നടത്താമെന്ന് സമ്മതിച്ച് കൊണ്ട് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളുടെ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നുവെന്നുമായിരുന്നു പദ്മ പിള്ള പറഞ്ഞത്.

error: Content is protected !!