താലിബാനെ നേരിടാൻ അമേരിക്കൻ സഹായം തേടി; അബദ്ധത്തിൽ അമേരിക്ക ബോംബിട്ടത് അഫ്ഗാൻ പോലീസുകാർക്ക് മുകളിൽ.

കാബൂൾ: അമേരിക്കൻ സേന താലിബാനെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ ഏകദേശം 18 പോലീസുകാർ കൊല്ലപ്പെട്ടു. ആശയവിനിമയത്തിലുണ്ടായ പിഴവാണ് ഇതിനു കാരണമെന്ന് അമേരിക്കൻ സേനാ വക്താവ് കേണൽ ഡേവ് ബട്ലർ അറിയിച്ചു. ഹെൽമന്ദ് പ്രവിശ്യയിലെ ലഷ്കർഗാഹിൽ താലിബാനുമായി ഏറ്റുമുട്ടിയ അഫ്ഗാൻ പോലീസ്, അമേരിക്കൻ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. വ്യോമാക്രമണം നടത്തേണ്ടിടത്ത് അഫ്ഗാൻ സേന ഇല്ലെന്നാണ് അറിയിച്ചതെന്ന് കേണൽ ബട്ലർ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത സംഘത്തെ നിയോഗിച്ചതായി അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം വക്താവ് നസ്റത്ത് റഹീമി അറിയിച്ചിട്ടുണ്ട്.

error: Content is protected !!