മോദി മന്ത്രിസഭയില്‍ സുഷമ സ്വരാജില്ല; എസ് ജയശങ്കര്‍ തിരിച്ചെത്തി

ന്യൂഡെല്‍ഹി: രണ്ടാം മോദി മന്ത്രിസഭയിലേക്ക് സുഷമ സ്വരാജ് ഇല്ല. മുന്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ് അനാരോഗ്യം മൂലം മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ചതായാണ് വിവരം. പകരം മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പുതിയ മന്ത്രിസഭയില്‍ അംഗമാകും. സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിയ സുഷമാ സ്വരാജ് അതിഥികള്‍ക്കൊപ്പമാണ് ഇരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശകാര്യ നയങ്ങള്‍ക്കും, അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവില്‍ ടാറ്റാ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ തലവനാണ് ജയശങ്കര്‍. കഴിഞ്ഞ മാര്‍ച്ചില്‍ പദ്മശ്രീ പുരസ്‌കാരത്തിന് ജയശങ്കര്‍ അര്‍ഹനായിരുന്നു.

മുന്‍ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കര്‍ ഡോക്‌ലാമില്‍ ഇന്ത്യ – ചൈന സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്‌നപരിഹാരത്തിന് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്. പിന്നീട് അമേരിക്കന്‍ അംബാസിഡറായി എത്തിയ ജയശങ്കര്‍, ഇന്ത്യ – യുഎസ് ബന്ധത്തിന്റെ നിര്‍ണായക കണ്ണിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുന്‍പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം ജയശങ്കറായിരുന്നു.

error: Content is protected !!