സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന്‌ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ വരെ കുംടുംബ വാര്‍ഷിക വരുമാനമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ആറു ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 60 തുല്ല്യ മാസത്തവണകളായി തിരിച്ചടക്കണം.
അപേക്ഷകര്‍ സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍കോഴ്‌സുകള്‍(എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്ക്, വെറ്ററിനറി സയന്‍സ്, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്‌നോളജി, ബിസിഎ, എല്‍എല്‍ബി, ഫുഡ് ടെക്‌നോളജി, ഫൈന്‍ആര്‍ട്‌സ്, ഡെയറി സയന്‍സ്, ഫിസിക്കല്‍എഡുക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി മുതലായവ) പൂര്‍ത്തീകരിച്ചവരായിരിക്കണം പ്രായം 55 വയസ് കവിയരുത്. പദ്ധതി പ്രകാരം മെഡിക്കല്‍/ ആയുര്‍വേദ/ ഹോമിയോ/സിദ്ധ/ദന്തല്‍ക്ലിനിക്ക്, വെറ്ററിനറി ക്ലിനിക്ക്, സിവില്‍എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ്, ഡെയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നസ് സെന്റര്‍, ഫുഡ് പ്രോസസിങ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട സംരംഭം ആരംഭിക്കുന്നതിന് 96 ശതമാനം വരെ വായ്പ അനുവദിക്കും. ഈടായി കോര്‍പ്പറേഷന്റെ നിബന്ധകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നിര്‍ദ്ദേശിക്കുന്ന മറ്റ് അംഗീകൃത രേഖകളോ പ്രമാണങ്ങളോ ഹാജരാക്കേണ്ടതാണ്. അപേക്ഷാ ഫോറം കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍.04972 705036.

error: Content is protected !!