രണ്ടാമൂഴം ; ശ്രീകുമാർ മേനോൻറെ ഹർജി കോടതി തള്ളി

എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച് മധ്യസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് മുൻസിഫ് കോടതിയാണ് തടഞ്ഞത്.തുടർന്നാണ് ശ്രീകുമാർ മേനോൻ ജില്ലാ അഡിഷണൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹർജി നൽകിയത്.

കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങാത്തതിനാലാണ് എം.ടി കോടതിയെ സമീപിച്ചത്.1000 കോടി രൂപ മുതൽമുടക്കിൽ മോഹൻലാലിനെ നായകനാക്കി വി . എ ശ്രീകുമാർ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യനിരുന്നത്.

error: Content is protected !!