എനിക്ക് രാഷ്ട്രീയമില്ല ; നിലപാട് ആവർത്തിച്ച് മോഹൻലാൽ

ത​നി​ക്ക് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന മു​ൻ​നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും ത​നി​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​ർ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ല​സ്ഥാ​ന​ത്ത് പ​ദ്മ പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​ഭു​ദേ​വ, മാ​മ​ൻ ചാ​ണ്ടി, കെ.​ജി.​ജ​യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ 56 പേ​ർ​ക്കാ​ണ് ഇ​ന്ന് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി ആകുന്നതായുള്ള വാർത്തകൾ ഉയർന്ന് കേട്ടിരുന്നു.എന്നാൽ പിന്നീട് ഇദ്ദേഹം തന്നെ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമായത്.ഇതിന് ശേഷമാണ് തന്റെ പഴയ നിലപാട് ഇന്ന് വീണ്ടും ലാൽ ആവർത്തിച്ചത്.

error: Content is protected !!