ഉരുവച്ചാലിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ മൃതദേഹം കണ്ടെത്തി …

താഴെചൊവ്വ ഉരുവച്ചാൽ പള്ളി മതിലിനോട് ചേർന്ന് നിർത്തിയിട്ട ഓട്ടോയിൽ കുറുവ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുവ റോഡിലെ കർക്കാന്റെവിട  മമ്മുവിന്റെ മകൻ ടി.പി മുനീറാണ് മരിച്ചത് .35 വയസ്സായിരുന്നു.

ഇന്ന് പുലർച്ചെ പള്ളിയിലെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.
ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മുഖത്ത് പരിക്കേറ്റതിനാൽ സംഭവത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

error: Content is protected !!