അര ലക്ഷത്തോളം തുക മൂല്യമുള്ള ക്യാൻസർ മരുന്നുകൾ കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ തെളിവുമായി ന്യൂസ് വിങ്‌സുമായി ബന്ധപ്പെടുക. 6282993881 , 6238295178

കണ്ണൂർ: തോട്ടട എസ്എൻ കോളേജിനു സമീപം അങ്കണവാടിക്ക് മുന്നിൽ നിന്നും കഴിഞ്ഞ 16 നു ശനിയാഴ്ച അരലക്ഷത്തോളം വിലമതിപ്പുള്ള മരുന്നുകൾ കളഞ്ഞു കിട്ടിയിട്ടുണ്ട്. കാൻസർ രോഗികൾ ഉപയോഗിക്കുന്ന മരുന്നുകളാണ് ഇവ. തോട്ടട ശോഭ സ്റ്റോർ നടത്തുന്ന പ്രകാശൻ പൂത്തട്ട 16-നു വൈകിട്ട് 3.30,നു വീട്ടിലേക്കു പോകുന്ന വഴിയിലായിരുന്നു മരുന്നുകൾ റോഡിൽ കിടക്കുന്നത് കണ്ടത്. മരുന്നുകൾ പുതിയതും കാൻസർ രോഗികളുടേതുമാണെന്നും തിരിച്ചറിഞ്ഞ പ്രകാശനും ഭാര്യയും കഴിഞ്ഞ നാലു ദിവസമായി ഉടമസ്ഥരെ തിരഞ്ഞു നടക്കുന്നു. നാട്ടിൽ അന്വേഷിച്ചു ഉടമസ്ഥരെ കാണാൻ പറ്റാതായപ്പോൾ പ്രകാശനും ഭാര്യ ശോഭയും ന്യൂസ് വിങ്‌സിന് വിവരങ്ങൾ കൈമാറുകയായിരുന്നു. കണ്ണൂർ ജില്ലയിലോ പുറത്തോ ഉള്ള കാൻസർ രോഗിയായ മരുന്നു നഷ്ടപെട്ട വ്യക്തിക്ക് സാധനം തിരികെ ലഭിക്കുവാൻ നിങ്ങൾ ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക. ഉടമസ്ഥർ ന്യൂസ് വിങ്‌സുമായി ബന്ധപ്പെടുക.
6282993881 , 6238295178

error: Content is protected !!