കണ്ണൂർ വൈദ്യർ പീടികയിൽ വാഹനാപകടം ; ഒരാൾ മരിച്ചു…

കണ്ണൂർ മുണ്ടയാട് വൈദ്യർ പീടികയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കാപ്പാട് സ്വദേശി ജാബിർ (24 ) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ജാബിർ സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യബസ്സും ആണ് കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്.

ഒരാഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 6 പേരാണ് മരണപ്പെട്ടത്.മരിച്ച ആറ് പേരും ഇരുചക്ര വാഹനയാത്രികരായിരുന്നു.

error: Content is protected !!