ഇനി അറേബ്യൻ തനിമയും രുചിയും ഒട്ടും കുറയാതെ കേക്ക് കഴിക്കാം; ബേക്കറി വിഭവങ്ങളിൽ വൈവിധ്യങ്ങളുമായി ഗൾഫ് ബേക്ക്.

കണ്ണൂർ: ഗൾഫ് രാജ്യങ്ങളിലെ കേക്കുകളും ബേക്കറി ഉത്പന്നങ്ങളും മലയാളികളുടെ എക്കാലത്തെയും ഇഷ്ടവിഭവങ്ങളിൽ പെട്ടതാണ്. കേരളത്തിലും കേക്കുകളടക്കമുള്ള ബേക്കറി വിഭവങ്ങൾക് ഒട്ടും പഞ്ഞമില്ല. എങ്കിലും കേക്കുകൾക്കൊന്നും അറേബ്യൻ രുചി അതെ തനിമയോടെ ഇവിടെയുള്ള കേക്കുകൾക്ക് ലഭിക്കാറില്ല എന്നാണ് പൊതുവെ മലയാളികളുടെ പരാതി. ഉൽപാദനത്തിലെ പോരായ്മയും ചേരുവകളിലെ പൊരുത്തക്കേടുമൊക്കെ രുചിയെ ബാധിക്കുന്ന ഘടകങ്ങൾ തന്നെ. ഇത്തരം പരിമിതികൾ തീർത്തും അപ്രസക്തമാവുകയാണ് ഗൾഫ് ബേക്കിന്റെ വിഭവങ്ങൾക്ക്. പ്രത്യേകിച്ചും ഇവരുടെ കേക്കുകൾക്ക്. ഗൾഫ് നാടുകളിലൊക്കെ കണ്ടു വരുന്ന മിക്ക വിഭവങ്ങളും അതേ തനിമയോടെ ഗൾഫ് ബേക്ക് നിർമിച്ചു വരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇപ്പോൾ മലബാറിൽ സജീവമായി തുടങ്ങിയിരിക്കുകയാണ്.

https://www.facebook.com/1454082851349221/videos/239079920308603/

കപ്പ് കേക്ക്, പ്ലംസ്, കുക്കീസ്‌, പ്രമേഹ രോഗികൾക്കു പേടികൂടാതെ കഴിക്കാവുന്ന ആട്ടയും മസാലയും ചേർന്ന മലാസ പൊടി,ശുദ്ധമായ തേൻ, പരിശുദ്ധമായ പശുവിൻ നെയ്യ് തുടങ്ങിയവയൊക്കെയാണ് ഗൾഫ് ബേക്കിന്റെ പ്രധാനപ്പെട്ട വിഭവങ്ങൾ. വൃത്തിയും വെടിപ്പും സംസ്കരണ നിലവാരവും കണക്കിലെടുത്തു ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ പ്രത്യേക അനുമോദനം ലഭിച്ചിട്ടുള്ള സ്ഥാപനമാണ് ഗൾഫ് ബേക്ക്. ഗൾഫ് രാജ്യങ്ങളിലൊക്കെ കാണപ്പെടുന്ന അതെ രീതിയിലാണ് ഇവർ തങ്ങളുടെ വിഭവങ്ങളെ സംസ്കരിക്കുന്നത്. ശുചിത്വം ഗൾഫ് ബെയ്‌ക്കിന്റെ പ്രധാനപ്പെട്ട അജണ്ടയിൽ പെടുന്നു. ഇത് തന്നെയാണ് ഇവരുടെ വിഭവങ്ങൾക്ക് ജനകീയത ഉണ്ടാക്കുന്നതും. പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന കേക്കുകൾ വിപണിയിലിറക്കാനിരിക്കുകയാണ് ഗൾഫ് ബേക്ക്.

ഹോൾസെയിൽ കച്ചവടത്തിലാണ് ഗൾഫ് ബേക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. വരും നാളുകളിൽ ഉത്പന്നങ്ങളെ വിദേശത്തേക് കയറ്റി അയക്കുന്നതിനു വേണ്ടിയുള്ള സാധ്യതകൾ തേടി കഴിഞ്ഞ എക്സ്പോർട്ട് എക്സ്പോയിൽ ഗൾഫ് ബെയ്ക്ക് സ്ഥാപകൻ സമീർ വട്ടക്കണ്ടി കണ്ണൂരിൽ എത്തിയിരുന്നു.. സമാന സംരംഭകരുമായുള്ള കൂടിച്ചേരലുകളും, ഗവണ്മെന്റിനു കീഴിലുള്ള ഉദ്യോഗസ്ഥ പ്രമുഖരുടെ ക്ലാസ്സുകളും ഗൾഫ് ബേക്കിനു വരും നാളുകളിലെ മുന്നേറ്റത്തിന് കൂടുതൽ മുതൽ കൂട്ടാവുമെന്ന് എക്സ്പോയുടെ അവസാന ദിവസം ന്യൂസ് വിങ്‌സ് ഓൺലൈനിനോട്‌ സമീർ പറഞ്ഞു.
തങ്ങളുടെ വ്യാപാരവുമായി ഓൺലൈൻ രംഗത്തേക്ക് കൂടി രംഗപ്രവേശനം ചെയ്യാനിരിക്കുകയാണ് ഗൾഫ് ബേക്ക്.

error: Content is protected !!