വാഹന പരിശോധന കണ്ട് ഭയന്ന യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ നാട്ടുകാര്‍

കൊല്ലം: വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ നാട്ടുകാര്‍. കൊല്ലം പുന്തല താഴത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കിളികൊല്ലൂര്‍ സ്വദേശി റഷീദാണ് മരിച്ചത്. പതിവായി പൊലീസ് വാഹന പരിശോധന നടത്തുന്ന സ്ഥലമാണ് ഇവിടം.

എന്നാല്‍ ഇവിടെ പരിശോധന നടത്തുന്നത് അപകടകരമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇറക്കമായതിനാല്‍ ഇവിടെ പൊലീസുകാര്‍ നില്‍ക്കുന്നത് പെട്ടെന്ന് ശ്രദ്ധയില്‍ പെടാറില്ലെന്നും വാഹനങ്ങള്‍ പെട്ടന്ന് നിര്‍ത്തുമ്പോള്‍ അപകടമുണ്ടാവുന്നത് പതിവാണെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഇന്ന് നടന്ന അപകടത്തിന് പിന്നിലും പൊലീസിന്റെ അനാസ്ഥയെയാണ് നാട്ടുകാര്‍ പഴിക്കുന്നത്. ഇരുചക്രവാഹനത്തില്‍ എത്തിയ റഷീദ് പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ പിന്നിലുണ്ടായിരുന്ന ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

error: Content is protected !!