താരങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ല; ബ്ലാസ്റ്റേഴ്‌സിന്റെ തോന്ന്യവാസമാണ് തോല്‍വിക്ക് കാരണം: നെലോ വിന്‍ഗാഡ

കൊച്ചി: ഡല്‍ഹി ഡൈനാമോസിനെതിരെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പരിശീലകന്‍ നെലോ വിന്‍ഗാഡ.

ഇന്നലെ ഡല്‍ഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ നാണം കെട്ട തോല്‍വിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ഇതാണ് വിന്‍ഗാഡയെ പ്രകോപിപ്പിച്ചത്. തനിക്ക് ഫലം പ്രശ്‌നമല്ല എന്ന് പറഞ്ഞ പരിശീലകന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സമീപനത്തെ കുറ്റം പറഞ്ഞു.

ഡല്‍ഹിയുടെ ഗുണം കൊണ്ടല്ല അവര്‍ക്ക് പന്ത് കിട്ടിയത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ അലക്ഷ്യമായ പാസുകള്‍ കാരണമാണ്. വിജയമോ തോല്‍വിയോ അല്ല കളിയില്‍ ആത്മാര്‍ത്ഥമായി പോരിടാന്‍ ആണ് ആകേണ്ടത്. അത് ഈ താരങ്ങള്‍ക്ക് ആകുന്നില്ല എന്ന് വിന്‍ഗാഡ പറഞ്ഞു. തന്റെ ആദ്യ മത്സരത്തില്‍ എ ടി കെയ്ക്ക് എതിരെ കളിച്ച ടീമിനെ അ

error: Content is protected !!