”നിജാമി”.. ജനകീയ സംരംഭത്തിന്റെ പുതിയ ചുവടു വെപ്പ്. ഫുഡ് ഫാക്ടറി ഉദ്‌ഘാടനം വ്യവസായ മന്ത്രി നിർവഹിച്ചു..

കണ്ണൂർ: നിജാമി ഇന്റർനാഷനലിന്റെ ഫുഡ് ഫാക്ടറി ഉദ്‌ഘാടനം ചെറുവത്തൂർ മംഗളാലയം കോംപ്ലക്സിൽ വെച്ച് ഇന്നുച്ചയ്ക് മൂന്ന് മണിക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹ്യൂമൺ റൈറ്റ്‌സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എൻ ജയരാജ് മുഖ്യാതിഥിയായിരുന്നു. സർക്കാരിനുള്ള പ്രളയ ദുരിതാശ്വാസ ഫണ്ട് നിജാമി ഇന്റർനാഷണൽ ഡയറക്ടർ ശ്രീ സി.പ്രസന്ന കുമാർ കൈമാറി.

ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികൾക്കു പുതിയ തൊഴിലിടമായി പരിവർത്തിപ്പിക്കാനും, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ദേശീയ അന്തർദേശീയ രംഗങ്ങളിൽ കയറ്റുമതി ചെയ്യുവാനും രൂപം കൊണ്ട ഒരു സ്വകാര്യ ബിസിനസ് സംരംഭമാണ് നിജാമി (NIJAMMI) ഇന്റർനാഷണൽ. പ്രവാസി പുനരധിവാസം ലക്ഷ്യമിട്ട് പ്രവാസികളുടെയും തിരിച്ച് വന്ന നാട്ടിലുള്ള മുൻ പ്രവാസികളുടെയും കൂട്ടായ്മയിൽ ചേർന്ന് ആരംഭിച്ച കമ്പനിയാണിത്. കമ്പനിയുടെ പ്രഥമ സംരംഭമെന്ന നിലയിൽ പ്രവാസികളുടെ പങ്കാളിത്തത്തോടെയുള്ള സംരംഭമായ ഫുഡ് പ്രൊസ്സസ്സിംഗ് കമ്പനിയായ നിഫ്കോ ( നിജാമി ഇന്റർനാഷനൽ ഫുഡ്കമ്പനി ) യുടെ ഫാക്ടറി ആണ് മന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്.

പ്രഗത്ഭരായ സംരംഭകരും പരിചയ സമ്പന്നരായ പ്രവാസികളുമാണ് ഈ സംരംഭത്തിന്റെ മുതൽകൂട്ട് . അദ്യഘട്ടത്തിൽ ദോശ , ഇഡ്ലി , വട മാവുകളും , ഹാഫ് കുക്ക്ഡ് ഗോതമ്പ് ചപ്പാത്തി , ഗോതമ്പ് പൊറോട്ട , മൈദപൊറോട്ട , ബെയ്ക്കിങ്ങ് ഉൽപ്പന്നങ്ങൾ എന്നിവയും തുടർന്ന് നമ്മുടെ നാട്ടിൽ ലഭിക്കുന്ന സുഗന്ധദ്രവ്യങ്ങളും ,കശുവണ്ടി , തേയില , കാപ്പി , പഴവർഗങ്ങളിൽ നിന്നും , കിഴങ്ങ് വർഗ്ഗങ്ങളിൽ നിന്നും , നാളികേരത്തിൽ നിന്നും പ്രൊസസ്സിങ്ങ് ചെയ്ത് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി കയറ്റുമതി ചെയ്യാവാനാണ് കമ്പനിയുടെ ലക്ഷ്യം. കണ്ണൂർ ജില്ലയിലെ വിമാനത്താവളവും ജില്ലയിലെ തന്നെ തീരപ്രദേശവും നിജാമിയുടെ സംരംഭത്തിന് കയറ്റുമതിക്ക് വലിയൊരു മുതൽക്കൂട്ടാണ്. ഇൻവെസ്റ്റ് ചെയ്തു നിജാമിയുടെ ഭാഗമാവുകയാണ് മിക്ക പ്രവാസികളും ചെറുകിട സംരംഭകരും.

നിജാമിയുടെ ഉത്പന്നത്തിന്റെ പ്രോഡക്റ്റ് ലോഞ്ചിങ് കർമ്മം നാളെയാണ്. കണ്ണൂരിലെ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ നാളെ ( 21/ 01/ 2019) വൈകിട്ട് അഞ്ചിന് പി.കെ ശ്രീമതി എം.പി ഉദ്‌ഘാടനം നിർവഹിക്കും. വെബ്സൈറ്റ് പ്രകാശനം ജില്ലാ പ്രസിഡന്റ് ശ്രീ കെ.വി സുമേഷ് നിർവഹിക്കും.

error: Content is protected !!