തെരുവ് നാടകസംഘത്തിന്റെ കഥ പറയുന്ന ചിത്രം ‘കാവതിക്കാക്കകൾ’ ഒരുങ്ങുന്നു

കാവതിക്കാക്കകൾ തെരുവ് നാടകസംഘത്തിന്റെ കഥപറയുന്നു.ഗന്ധവർവചിത്രയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഡോക്ടർ രാ പ്രസാദ് സംവിധാനം ചെയ്യുന്നു.2015 ൽ ദേശീയ പുരസ്കാരത്തിന്റെ പട്ടികയിൽ ഇടം പിടിക്കുകയും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടുകയും ചെയ്ത അരണി എന്ന ചിത്രത്തിന് ശേഷം രാപ്രസാദ് ഒരുക്കുന്ന സിനിമയാണിത്.എം.എസ് ബാബുരാജിനെ കുറിച്ച് ആവാർഗി എന്ന ഡോക്യുമെന്ററിയും ,എ മിസ്സിംഗ് ഷോട്ട് ഫ്രം ലൈഫ് എന്ന ഹ്രസ്വചിത്രവും അന്തർദേശീയ മേളകളിൽ ശ്രദ്ധിക്കപ്പെട്ട രാപ്രസാദ് സിനിമകളാണ്

ഒരു കുറ്റാന്വേഷത്തിന്റെ കഥയാണ് ചിത്രം പറയുന്നത് തെരുവ് നാടകസംഘത്തിലെ പ്രധാനിയായി ധർമ്മജൻ ബോൾഗാട്ടി എത്തുന്നു.നാടക പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ബലിയർപ്പിച്ചവർക്കുള്ള ആദരവാണ് ഈ ചിത്രമെന്ന് സംവിധായകൻ പറഞ്ഞു. ടി.വി.ചാനൽ ഷോ അവതാരകനായി ഇർഷാദ് അഭിനയിക്കുമ്പോൾ പ്രസാദ് കണ്ണൻ നാടക സംഘത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുറ്റാന്വേഷകന്റെ വേഷത്തിലാണ് സന്തോഷ് കീഴാറ്റൂർ.

കാർത്തിക് ശ്രീ., വർഷ, കേണൽ മോഹൻദാസ്. പ്രിയങ്ക, ബൈജു കണിയാപുരം, ഐശ്വര്യ അനിൽ, നിമിഷ നമ്പ്യാർ, രവീന്ദ്രൻ ഇരിണാവ്., കെ.വി.പത്മൻ, സന്തോഷ് പുത്തൻ, കണ്ണൂർ രമേശ്, അഡ്വ ഷിജിലാൽ ,ജയലാൽ, വിഷ്ണു, പ്രദീപ് മേക്കര, ഷിബു, ശ്രീജിത്ത് നമ്പൂതിരി, സിനോജ്, അലക്സ് വള്ളിക്കാവ്, മെഹജാബ്, അജയൻ, റാഫി, തോമസ് കുരുവിള ,രാജശേഖരൻ, അജേഷ് , രാജേഷ് വാര്യർ, മാസ്റ്റർ അജയ്, ബേബി ഗൗരി, മാസ്റ്റർ നദാൻ എന്നിവരാണ് പ്രധാന താരങ്ങൾഛായാഗ്രഹണം പത്മകുമാർ, കൃഷ്ണകുമാർ, നിഷാന്ത് ലാൽ, ഗാനരചന രവീന്ദ്രൻ ഇരിണാവ്, എം.സി.സുരേഷ് ഗായകർ സലിം മുണ്ടോത്ത്, ജയചന്ദ്രൻ കടമ്പനാട് .പ്രൊജക്ട് ഡിസൈനർ കെ.വി.പത്മൻ .എക്സിക്യുട്ടീവ് പ്രൊഡ്യുസർ ജനീഷ് ജജികാലയം. എഡിറ്റിംഗ് സി.ആർ.വിജയ് പി.ആർ.ഒ.റഹിം പനവൂർ.

error: Content is protected !!